pava

കൊടിയത്തൂർ: കൊറോണയ്‌ക്കെതിരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നത്തുന്ന നടപടികളെ പിന്തുണച്ചും ജനങ്ങൾക്ക് ശാസ്ത്രിയാവബോധം നൽകുന്നതിനുമായി പാവനാടകം തയ്യാറാക്കുകയാണ് പ്രശാന്ത് കൊടിയത്തൂർ. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ഉൾക്കൊള്ളാത്തവർ നാടിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നാടകം തുറന്നു കാണിക്കുന്നു.

വർക്ക് അറ്റ് ഹോമിന്റെ ഭാഗമായി വീട്ടിലിരുന്നാണ് ർനാടകത്തിന്റെ എല്ലാ ഘട്ടങ്ങളും ചെയ്തു തീർത്തത്. വീട്ടിൽത്തന്നെ സ്റ്റേജും റിക്കോർഡിംഗ് സ്റ്റുഡിയോയും ഒരുക്കി. രചനയും കഥാപാത്ര നിർമ്മാണവും സംവിധാനവും പ്രശാന്ത് തന്നെ നിർവഹിച്ചു. വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ശബ്ദം നല്കിക്കൊണ്ടും പാവ അവതരണത്തത്തിനും വീഡിയോ ഷൂട്ടിംഗിനും മകൻ നീരജും ഭാര്യ ശൈലജയും ഒപ്പം നിന്നു. സോഷ്യൽ മീഡിയ വഴിയാണ് പ്രചാരണം ഉദ്ദേശിക്കുന്നത്‌.