കൽപ്പറ്റ: ലോക്ഡൗൺ/ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയെ തുടർന്ന് വിവിധ സ്‌റ്റേഷനുകളിലായി 100 കേസുകൾ രജിസ്റ്റർ ചെയ്തു.
49 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 64 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 526 കേസുകൾ രജിസ്റ്റർ ചെയ്യുകയും 402 പേരെ അറസ്റ്റ് ചെയ്യുകയും 173 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.