മാനന്തവാടി: തീപിടിത്തത്തിൽ കാപ്പിയും കുരുമുളകും മരങ്ങളും ഉൾപ്പെടെ കത്തിനശിച്ചു, മാനന്തവാടി വിൻസെന്റ് ഗിരി, ചെന്നലായിലാണ് ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ തീപിടിത്തം ഉണ്ടായത്.
പ്രദേശത്തെ താണാട്ടുകുടിയിൽ വർഗീസ്, കുര്യാക്കോസ്, ജോസഫ്, ആലിയാട്ട്കുടി ഏലിയാസ്, വരകിൽ അഗസ്റ്റിൻ എന്നിവരുടെ 4 ഏക്കറോളം സ്ഥലത്തെ കാപ്പി, റബ്ബർ, കുരുമുളക്, വിവിധ മരങ്ങൾ,വാഴ എന്നിവ നശിച്ചു. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.
മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റിൽ നിന്നുള്ള സീനീയർ ഫയർ റെസ്‌ക്യു ഓഫീസർ കെ.സതീഷ് ബാബു, ഫയർ റെസ്‌ക്യു ഓഫീസർമാരായ മനു അഗസ്റ്റിൻ, കെ.സി.സെന്തിൽ, വി.എം.നിഥിൻ, എം.ബി.ബിബിൻ, ഇ.ജെ.മത്തായി, എൻ.പി.അജീഷ്, പി.ഐ.നാരായണൻ എന്നിവരും നാട്ടുകാരും ചേർന്ന് തീ അണച്ചു.