കൂരോപ്പട: എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ അഞ്ചിന് വൈകിട്ട് ആറിന് നെയ് വിളക്ക് വഴിപാട് നടത്തും. ശാഖാ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധർമ ചൈതന്യ മുഖ്യകാർമികത്വം വഹിക്കും. സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. കുട്ടികൾക്ക് പരീക്ഷ വിജയത്തിനായി ശാരദാമന്ത്രാർച്ചനയുമുണ്ട്.