പാലാ : ജനവിശ്വാസം ആർജ്ജിച്ച് പ്രവർത്തിക്കാൻ പൊലീസ് സേനയ്ക്ക് കഴിയുന്നുണ്ടെന്ന് മാണി.സി. കാപ്പൻ എം.എൽ.എ പറഞ്ഞു. കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ വൈക്കം-പാലാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസൗഹൃദസേനയാണ് കേരളാ പൊലീസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ആർ.പ്രശാന്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. തിരുമേനി, ജോയിന്റ് സെക്രട്ടറി മനോജ്കുമാർ സി.ബി, അജേഷ്‌കുമാർ പി.എസ്, എസ്.ഡി പ്രേംജി, സി. ആർ.ബിജു എന്നിവർ പ്രസംഗിച്ചു.