ബൈസൺവാലി: ബൈസൺവാലി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭ പൂയ മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെവൈകിട്ട് 7.30 ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവ സ്വരൂപാനന്ദ സ്വാമികളുടെ ആത്മീയ പ്രഭാഷണം. കലാ പരിപാടികൾ 9 മുതൽ നാട്യാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസ്.കുട്ടികളുടെ അരങ്ങേറ്റവും നൃത്ത സന്ധ്യയും.

നാളെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 7.30 ന് ഏകാത്മകം നൃത്താവിഷ്‌കാരം. തുടർന്ന് കുടുംബയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ .മാർച്ച് 4 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 11ന് വിശേഷാൽ കളഭാഭിഷേകം.12 ന് പ്രസാദം ഊട്ട് വൈകിട്ട് 7.30 ന് കാവടി ഹിഡും ബൻ പൂജ .രാത്രി 10 മുതൽ ഗാനമേള ആന്റ് മിമിക്‌സ് .മാർച് 5 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 12 ന് മഹാഗുരുപൂജയും സമൂഹ പ്രാർത്ഥനയും. രാവിലെ 10ന് കുടുംബ സംഗമം തുടർന്ന് മഹാപ്രസാദം ഊട്ട് വൈകിട്ട് 9 ന് പള്ളിവേട്ട, കാവടി വിളക്ക് ,പള്ളി നിദ്ര
മാർച്ച് 6 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 9.15ന് കാവടിനിറ തുടർന്ന് കാവടി ഘോഷയാത്ര.40 ഏക്കർ ശ്രീകാർത്തികേയ കാവടി മന്ദിരത്തിൽ നിന്ന് ആരംഭിച്ച് ബൈസൺവാലി ടൗൺ, ഗുരുമന്ദിരം ജം ഗഷൻ, പോസ്റ്റോഫിസ് പടി വഴി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.11 ന് മന്ദിരം കവലയിലെ ഗുരുമന്ദിരത്തിൽ വിശേഷാൽ പൂജ.12 ന് കാവടി അഭിഷേകം. 5 ന് ആറാട്ട് പുറപ്പാട്.രാത്രി 10.30 മുതൽ എയ്ഞ്ചൽ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള.