പാലാ : ഉറച്ച ഗുരുഭക്തിയാണ് ദേവകിയമ്മയുടെ ശക്തിയെന്ന് മാണി.സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും, ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്ര യോഗവും ചേർന്ന് കഴിഞ്ഞ 7 വർഷമായി ഇടപ്പാടിയിൽ നിന്ന് ശിവഗിരിയിലേക്ക് നടത്തി വരുന്ന തീർത്ഥാടന പദയാത്രയിൽ പങ്കെടുത്തിട്ടുള്ള 84കാരിയായ വിളക്കുമാടം കളപ്പുരയ്ക്കൽ ദേവകിയമ്മയെ വസതിയിലെത്തി ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളപ്പുരയ്ക്കൽ വസതിയിൽ ചേർന്ന സമ്മേളനത്തിൽ ഇടമറ്റം ശാഖാ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് നിതിൻ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ലേഖകൻ സുനിൽ പാലാ, യൂത്ത്മൂവ്‌മെന്റ് നേതാക്കളായ ഷിൻജോ ഓലിക്കൽ, സലി പാറപ്പുറത്ത്, അരുൺ ഈട്ടിക്കൽ, തുടങ്ങിയവർ സംസാരിച്ചു. ദേവകിയമ്മയുടെ കുടുംബാംഗങ്ങളായ ഷാജി മടത്തേടത്ത്, ലളിത ഷാജി, ആര്യ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ഇടമറ്റം 753ാം നമ്പർ ശാഖാംഗമാണ് ദേവകിയമ്മ.