പാലാ : കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രോത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി.
7.45 നും 8.30 നും മദ്ധ്യേ പി.യു.ശങ്കരൻ തന്ത്രി, സനത്ത് തന്ത്രി, സന്ദീപ് ശാന്തി, ജിഷ്ണു ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. തുടർന്ന് കൊടിയേറ്റ് സദ്യ ,ദൈവദശകാലാപനം, കീർത്തനം,തിരുവാതിരകളി എന്നിവ നടന്നു. കൊടിയേറ്റിന് മുന്നോടിയായി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നമസ്‌ക്കാര മണ്ഡപത്തിന്റെ സമർപ്പണം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ നിർവഹിച്ചു. നമസ്‌ക്കാര മണ്ഡപം നിർമ്മിച്ച് നൽകിയ ശശി പാണ്ടിക്കാട്ടിനെയും, ശിൽപ്പി സജീവ് മാധവിനേയും അനുമോദിച്ചു. ഇരുവർക്കും എ.ജി. തങ്കപ്പൻ ക്ഷേത്ര യോഗത്തിന്റെ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. ഇന്ന് രാവിലെ 6ന് ഗണപതി ഹോമം, തുടർന്ന് ശ്രീബലി എഴുന്നള്ളത്ത്, 1 ന് പ്രസാദമൂട്ട്, രാത്രി 7.30 ന് ഗാനമേള എന്നിവയുണ്ട്.