പൂഞ്ഞാർ : പൂഞ്ഞാർ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവം 5, 6 തീയതികളിൽ നടക്കും. 5 ന് രാവിലെ 5 ന് പള്ളിയുണർത്തൽ 5.15 ന് നിർമ്മാല്യ ദർശനം, 5.30ന് ഉഷപൂജ, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് എതൃത്തപൂജ, പന്തീരടി പൂജ പുരാണ പാരായണം , 10 ന് വിശേഷാൽ പൂജ, ഉദയാസ്തമന പൂജ, പ്രസാദ വിതരണം. തുടർന്ന് പള്ളി കുന്നേൽ ഭഗവതി ക്ഷേത്രത്തിലേക്ക് പറയെടുത്ത ശേഷം താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്. 8 ന് മങ്കുഴി ക്ഷേത്രനടയിൽ പറവയ്പ്, 8.30 ന് അത്താഴപൂജ. 6 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 5.15 ന് നിർമ്മാല്യ ദർശനം, 5.30 ന് ഉഷപൂജ, 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. പുരാണ പാരായണം, ഗുരുപൂജ, ഉദയാസ്തമന പൂജ, 10 ന് കാവടി ഘോഷയാത്രകൾ പൂഞ്ഞാർ ടൗണിൽ കേന്ദ്രീകരിച്ച് 10 ന് ക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെടും. 11ന് കാവടി അഭിഷേകം. 11.30 ന് മഹാപ്രസാദമൂട്ട്, 5.30ന് പറയ്‌ക്കെഴുന്നെള്ളിപ്പ്, 7.30 ന് പൂഞ്ഞാർ ടൗണിൽ എതിരേൽപ്പ്, താലപ്പൊലി ഘോഷയാത്ര, 9 ന് ക്ഷേത്രാങ്കണത്തിൽ പറയെടുപ്പ്.