വൈക്കം: എസ്.എൻ.ഡി.പി യോഗം 348ാം നമ്പർ ശാഖയുടെ അമ്പികാ മാർക്കറ്റ് മാമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വമി ക്ഷേത്രത്തിലെ പൂയ്യം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഭദ്രേശൻ കൊടിയേറ്റി. സുനിൽ ശാന്തി സഹകാർമ്മികനായി. കൊടി കയറ്റാനുള്ള കൊടിക്കയർ കൊടിക്കൂറ വിവിധ കേന്ദ്രങ്ങളിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.ടി. പ്രിൻസ്, വൈസ് പ്രസിഡന്റ് പി.ആർ. രാജേഷ്, സെക്രട്ടറി കെ.എം. വിനോബായ്, ജി.ഐ. ബൈജു എന്നിവർ നേതൃത്വം നല്കി. 7ന് പൂയ്യം മഹോത്സവം ആഘോഷിക്കും. പുലർച്ചെ 5ന് കണികാണിക്കൽ , രാവിലെ 9ന് കാഴ്ച്ചശ്രീബലി, വൈകിട്ട് 5ന് ആറാട്ട്, 8ന് വലിയകാണിക്ക, 9ന് ആറാട്ട് സദ്യ എന്നിവ നടക്കും. 4ന് വൈകിട്ട് 5.30ന് ഇടയാഴം വൈകുണ്ഡപുരം ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലി പ്രധാന ചടങ്ങാണ്.