തലനാട് : കടുത്ത വേനലിൽ അരനൂറ്റാണ്ടുകാലം തലനാട്ടുകാരുടെ ഏക ആശ്രയമായിരുന്ന ചെമ്മലത്ത് കുളം അവഗണനയിൽ. വർഷാവർഷം കുളം അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ച് പോന്നത് പ്രദേശവാസികളായിരുന്നു. പിന്നീട് കുളം പഞ്ചായത്ത് ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തി. എന്നാൽ വർഷങ്ങളായി പഞ്ചായത്ത് അധികാരികളും കുളത്തെ കൈയൊഴിഞ്ഞു. ചെളിയും മണ്ണും ഇഴജന്തുക്കളുമായി കടുത്ത നാശത്തിന്റെ വക്കിലാണ് ഇപ്പോൾ കുളം. പ്രദേശവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നത് കുളത്തിലെ വെള്ളമായിരുന്നു.

20 അടി ഉയരവും ചുറ്റളവും

ഒരുകാലത്ത് ചതുപ്പുനിലം

തലനാട് ബാലവാടി ജംഗ്ഷനിൽ രണ്ടാംവാർഡിൽ സ്ഥിതി ചെയ്യുന്ന കുളം ഇരിക്കുന്ന സ്ഥലം ഒരു കാലത്ത് ചതുപ്പ് നിലമായിരുന്നു. സ്ഥല ഉടമയായ ചെമ്മലത്ത് തറവാട്ടുകാർ ഇവിടെ നെൽകൃഷി ചെയ്തിരുന്നു. നാട്ടിൽ ജലക്ഷാമം രൂക്ഷമായതോടെയാണ് കുളം കുഴിക്കാൻ തീരുമാനിച്ചത്.