വൈക്കം: ലൈഫ് ആന്റ് പി. എം. എ. വൈ ഭവനങ്ങളുടെ നഗരസഭ തല പൂർത്തീകരണ പ്രഖ്യാപന സമ്മേളനം ചെയർമാൻ ബിജു വി. കണ്ണേഴത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രമ്യ കൃഷ്ണൻ, സൂപ്രണ്ട് ഒ.വി. മായ, പി. അഖില, കൗൺസിലർമാരായ രോഹിണിക്കുട്ടി അയ്യപ്പൻ , അഡ്വ: അമ്പരീഷ് ജി. വാസു, എ.സി. മണിയമ്മ, സൽബി ശിവദാസൻ, എസ്. ഹരിദാസൻ നായർ എന്നിവർ പ്രസംഗിച്ചു.