വൈക്കം: എസ്. എൻ. ഡി. പി. യോഗം 115 ാം നമ്പർ ശാഖയുടെ മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം ഉത്സവത്തിന്റെ കൊടിയേറ്റിനു ശേഷം തിരുനടയിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി. പി. സന്തോഷ് കെടാവിളക്കിൽ ദീപം തെളിയിച്ചു. തന്ത്രി ഹംസാനന്ദൻ, ക്ഷേത്രം പ്രസിഡന്റ് പി. വി. റോയി, സെക്രട്ടറി സലിം കുമാർ കറുത്തേടത്ത്, കുഞ്ഞുമോൻ തോപ്പിൽ, വി. ടി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഉത്സവം സമാപിക്കുന്നത് വരെ കൊടിമരച്ചുവട്ടിൽ കെടാവിളക്ക് അണയാതെ നില്ക്കും.