വൈക്കം: ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് കൊതവറ സഹോദരൻ അയ്യപ്പൻ കാവടി സമാജത്തിന്റെ നേതൃത്വത്തിൽ കൊതവറ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെട്ട കാവടി ഘോഷയാത്രയുടെ ദീപ പ്രകാശനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവ്വഹിച്ചു.
ഗുരുദേവ ക്ഷേത്രം ശാന്തി പ്രശോഭനൻ കാവടി പൂജ നടത്തി. പ്രസിഡന്റ് പി. ആർ. ഷിംബു, വൈസ് പ്രസിഡന്റ് പി. എം. വിമൽ കുമാർ, സെക്രട്ടറി കെ. വി. പ്രകാശൻ എന്നിവർ നേതൃത്വം നല്കി. രാത്രി 10 ന് കാവടികൾ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി.