വൈക്കം: കാരയിൽ കൈരളി റെസിഡൻസ് വെൽഫെയർ അസ്സോസിയേഷന്റെ വാർഷികവും കുടുംബസംഗമവും നഗരസഭ ചെയർമാൻ ബിജു. വി. കണ്ണേഴൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം. പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസർ യു. എം. ജോഷി മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി. എ. നൗഷാദ്, അജീഷ് ദാസൻ, സുഹബ്രഹ്മണ്യൻ അമ്പാടി , പി. എൻ. കിഷോർ കുമാർ, ടി. ആർ. മോഹനൻ, കെ. ആർ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും നടത്തി.