കിടങ്ങൂർ : കട്ടച്ചിറ ശ്രീഭദ്രകാളികാവിൽ ഉത്സവം ഇന്ന് തുടങ്ങും. ഇന്ന് രാവിലെ ആറിന് ഗണപതിഹോമം, പ്രഭാതപൂജ, ദേവീഭാഗവത പാരായണം-സോമൻ പേരൂർ, 10.30 ന് കാർത്തിക പൊങ്കാലയ്ക്ക് ബാലതാരം മീനാക്ഷി ഭദ്രദീപം തെളിയിക്കും. 11.30 ന് ഭക്തിഗാനസുധ, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 7 ന് നൃത്തനൃത്യങ്ങൾ. നാളെ രാവിലെ 6 ന് ഗണപതിഹോമം,ദേവീഭാഗവത പാരായണം : സരോജിനി കൃഷ്ണൻകുട്ടി, 1 ന് പ്രസാദമൂട്ട്, 3 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 7 ന് കളമെഴുത്തും പാട്ടും, 8.30 ന് നൃത്തനൃത്യങ്ങൾ, 10.30 ന് ഗരുഡൻപറവ, 4 ന് രാവിലെ ദേവീഭാഗവത പാരായണം, 9.30 ന് കലശം, 11ന് മതപ്രഭാഷണം : കെ.ആർ.സന്തോഷ്‌കുമാർ, 11 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7 ന് വലിയകാണിക്ക, 8 ന് ദേശതാലപ്പൊലി എതിരേല്പ്, 8.30 ന് മെഗാഷോ.