പൊൻകുന്നം : ചേനപ്പാടി ധർമ്മശാസ്താക്ഷേത്രത്തിൽ ഉത്സവവും അയ്യപ്പസത്രവും നാളെ തുടങ്ങും. 3 മുതൽ 8 വരെ തമ്പലക്കാട് ഇല്ലത്തപ്പൻകാവ് ജനാർദ്ദനൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് അയ്യപ്പസത്രം. സത്രശാലയിൽ രാവിലെ 6മുതൽ അയ്യപ്പഭാഗവത പാരായണം, 10ന് പൂജകൾ, 11.45ന് പ്രഭാഷണം, 1 ന് പ്രസാദമൂട്ട്, 2.15 ന് പാരായണം, 6 ന് സമൂഹപൂജ, ഭജന, പ്രഭാഷണം. നാളെ രാത്രി 7 ന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. ദേവസ്വം അസി.കമ്മിഷണർ ആർ.പ്രകാശ് കൊടിമരച്ചുവട്ടിൽ കെടാവിളക്ക് തെളിക്കും. 8.30ന് നൃത്താഞ്ജലി.
4 ന് രാവിലെ 10 ന് ചണ്ഡികാപൂജ, 6.30 ന് വിദ്യാവിജയപൂജ, 5 ന് രാവിലെ 10 ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് മണികണ്ഠ മംഗളാർച്ചന, ഗണപതിപ്രാതൽ. 10 വയസ് വരെയുള്ള കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി പൂജിക്കും. 6 ന് രാവിലെ 10ന് ജന്മനക്ഷത്ര മഹാമന്ത്രപൂജ, വൈകിട്ട് കളംപാട്ട്, തീയാട്ട്. 7 ന് രാവിലെ 10 ന് മഹാശനീശ്വരപൂജ, സർപ്പപൂജ, വൈകിട്ട് സമൂഹനീരാജനം. 8 ന് രാവിലെ 8.30ന് സമൂഹ ലക്ഷാർച്ചന, 10 ന് അയ്യപ്പസത്ര സമർപ്പണപൂജ, 12.30 ന് ഉത്സവബലിദർശനം, മഹാപ്രസാദമൂട്ട്, 7.30 ന് കാവടി ഹിഡുംബൻ പൂജ, 8 ന് കരോക്കെ ഗാനമേള. 9 ന് രാവിലെ 9ന് ശ്രീഭൂതബലി, 4.30ന് കാഴ്ചശ്രീബലി, 8 ന് നൃത്തനാടകംമായാസീത, 12 ന് പള്ളിവേട്ട എഴുന്നള്ളത്ത്, കളമെഴുത്തുംപാട്ടും. 10 ന് രാവിലെ 6 ന് ഉഷ:കാവടി, 10 ന് ആറാട്ടുസദ്യ, 4.30 ന് ഇടയാറ്റ് ക്ഷേത്രകടവിൽ ആറാട്ട്, 6.30ന് തിരിച്ചെഴുന്നള്ളത്ത്. ആറാട്ടെഴുന്നള്ളത്തിന് മഹാലക്ഷ്മി കാണിക്കമണ്ഡപം, ഗുരുമന്ദിരം, പള്ളിപ്പടി, കിഴക്കേക്കര ക്ഷേത്രകവല, കുറ്റിക്കാട്ടുകാവ് ക്ഷേത്രകവല എന്നിവിടങ്ങളിൽ ഭക്തസംഘടനകൾ വരവേൽപ്പ് നൽകും. 11 ന് ആറാട്ട് എതിരേൽപ്പ്.