ചിറക്കടവ് : ചെന്നാക്കുന്ന് സി.എം.യു.പി സ്‌കൂളിന്റെ 96ാം വാർഷികം ഗ്രാമപഞ്ചായത്തംഗം വൈശാഖ് എസ്.നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എസ്.ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രഥമാദ്ധ്യാപിക എസ്.ശോഭയ്ക്ക് യാത്രഅയപ്പ് നൽകി. ഫാ.റോബിൻസ് മറ്റം മുഖ്യപ്രഭാഷണം നടത്തി. സെബിൻ ജോസഫ്, എ.സി.മാത്യു, കെ.ഡി.സുരേഷ് കുമാർ, ഗിരിജ പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.