പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2-ാം വാർഡിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കുഴിക്കാട്ടുപടി എസ്.ഡി.യു.പി സ്‌കൂൾ നടപ്പാതയുടെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു സന്തോഷ്, പി.മോഹൻ റാം, മോഹൻ പൂഴിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.