വാഴൂർ : മുറ്റത്തെ മുല്ലഗ്രാമീണ ലഘുവായ്പപദ്ധതി ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ നിർവഹിച്ചു. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടത്തിപ്പ്. 1000 രൂപ മുതൽ 25000 രൂപ വരെ വ്യക്തികൾക്ക് വായ്പാ സഹായം നൽകും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി. വാഴൂർ ഫാർമേഴ്‌സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ.ചെറിയാൻ അദ്ധ്യക്ഷനായി. വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് .പുഷ്‌കലാദേവി മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ രാജശേഖര പണിക്കർ വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു. രാജൻ ചെറുകാപ്പള്ളിൽ,സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു ചന്ദ്രൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ റെജി പി .കോശി എന്നിവർ പ്രസംഗിച്ചു.