കോട്ടയം : കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി.റസൽ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.വി.അനീഷ് ലാൽ, കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി രാജേഷ് ഡി.മാന്നാത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ആർ അനിൽ കുമാർ (പ്രസിഡന്റ്), വി.പി.രജനി, ജി.സോമരാജൻ (വൈസ് പ്രസിഡന്റുമാർ), വി.കെ.ഉദയൻ (സെക്രട്ടറി), എം.എൻ.അനിൽകുമാർ, ടി.ഷാജി (ജോ.സെക്രട്ടറിമാർ), എൻ.പി.പ്രമോദ് കുമാർ (ട്രഷറർ),​ ജെ.അശോക് കുമാർ, സന്തോഷ്.കെ കുമാർ, അൽഫോൻസാ ആന്റണി, ജോയൽ.ടി. തെക്കേടം, വി.കെ.വിപിനൻ, വി.സി.അജിത് കുമാർ, സി.എസ് ബിജു, വി.സാബു, എസ്.അനൂപ്, എ.എൻ തങ്കമണി (സെക്രട്ടേറിയറ്റംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.