വൈക്കം: വൈക്കം കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ-ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന നവതാംബൂല സമർപ്പണവും മൃത്യുഞ്ജയഹോമവും ഭക്തിനിർഭരമായി. ശ്രീവിദ്യാ മന്ത്രാർച്ചനയും നടന്നു. മൃത്യുഞ്ജയഹോമം, നവ താംബൂല സമർപ്പണം എന്നിവയ്ക്ക് മഠാധിപതി ശ്രീരാമചന്ദ്രസ്വാമി, ക്ഷേത്രം മേൽശാന്തി സജേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീ ആഞ്ജനേയ മഠട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായവും വിതരണം ചെയ്തു.