തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ തലയോലപ്പറമ്പ് സ്വദേശിയായ യുവ എഴുത്തുകാരൻ മജീദ് സെയ്ദിന്റെ കഥകളെ സംബന്ധിച്ച് ചർച്ച നടത്തി. ബഷീർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി എം.ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഇ.എം. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് രമേശൻ മുല്ലശ്ശേരി, പ്രിൻസ് അയ്മനം, മീരാ ബെൻ, രമേശ് വർമ്മ, ബാബുരാജ് കളമ്പൂർ, സുനി മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ആർ. പ്രസന്നൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി ഡോ. സി.എം. കുസുമൻ നന്ദിയും പറഞ്ഞു.