തലയോലപ്പറമ്പ്: എ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡിനോടനുബന്ധിച്ച് നടന്ന യാത്ര അയപ്പ് സമ്മേളനം വൈക്കം ഡിവൈ.എസ്.പി സി.ജി. സനിൽ കുമാർ ഉദ്ഘാടനം ചെയ്യ്തു. സീനിയർ കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യ്തു. സീനിയർ കേഡറ്റുകൾ തയ്യാറാക്കിയ ഓർമ്മച്ചെപ്പ് കയ്യെഴുത്ത് മാസിക തലയോലപ്പറമ്പ് എസ്.എച്ച്.ഒ ജെർലിൻ വി. സ്‌കറിയ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ, എക്‌സൈസ് ഇൻസ്‌പെക്ടർ അജിത്ത്, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ എസ്.കെ. ബിജുമോൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഉണ്ണികൃഷ്ണൻ, ഷിജി വിൻസെന്റ്, സ്‌കൂൾ പ്രിൻസിപ്പൽ വി.കെ. അശോക് കുമാർ, എച്ച്.എം. ഇ.കെ. രാജേന്ദ്രൻ, ഡോ. യു. ഷംല, സി.പി.ഒ പി.കെ. ഉഷ, എ.സി.പി.ഒ അനിൽ എ, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് എസ്.പി.സിയുടെ ആദരവ് ഡിവൈ.എസ്.പി ചടങ്ങിൽ നൽകി.