തലയോലപ്പറമ്പ്: അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യകേന്ദ്രം അംഗീകാരത്തിന്റെ നിറവിൽ. കഴിഞ്ഞ വർഷത്തെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ പ്രഖ്യാപിച്ചതിൽ അറുന്നൂറ്റിമംഗലം ആശുപത്രി സംസ്ഥാനത്തെ മികച്ച സാമൂഹ്യരോഗ്യ കേന്ദ്രങ്ങളിൽ ഒൻപതാം സ്ഥാനം കരസ്ഥമാക്കിയാണ് മികവ് തെളിയിച്ചത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കായകൽപ്പ്. 76.2 ശതമാനം മാർക്ക് നേടിയാണ് ആശുപത്രി നേട്ടം കൈവരിച്ചത്. ഒരു ലക്ഷം രൂപയാണ് അവാർഡ് തുകയായി ലഭിക്കുന്നത്.