തലയോലപ്പറമ്പ് : വടയാർ മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9.30നും 10.30നും മദ്ധ്യേ തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് താലപ്പൊലി, 7ന് കലാപരിപാടികളുടെ ഉദ്ഘാടനം 7.15ന് സോപാനസംഗീതം. നാളെ വൈകിട്ട് 6.30ന് ദീപാരാധന, 7ന് താലപ്പൊലി, 7.15ന് നാടൻപാട്ട്, 8ന് ഓട്ടൻതുള്ളൽ, 9ന് വിളക്ക്. നാലിന് രാവിലെ 9ന് എഴുന്നള്ളിപ്പ്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് താലപ്പൊലി, 7.30ന് ഹൃദയജപലഹരി. അഞ്ചിന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7.15ന് നൃത്തനൃത്യങ്ങൾ, 8.30ന് കഥകളി. ആറിന് രാവിലെ 8ന് പന്തീരടിപൂജ, 8.30ന് ശ്രീബലി, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് ദേശതാലപ്പൊലി, 8ന് നാടകം. ഏഴിന് രാവിലെ 5ന് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച, താലപ്പൊലി, 7.15ന് ഭരതനാട്യം, 9ന് നാടൻപാട്ടും നാട്ടുദൃശ്യങ്ങളും. 8ന് രാവിലെ 9ന് ശ്രീബലി, പഞ്ചാരിമേളം, ഉച്ചയ്ക്ക് 12.45ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടക്കുന്ന പകൽപൂരത്തിന് തിരുമറയൂർ രാജേഷ് മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം, മയിലാട്ടം എന്നിവ മിഴിവേകും. വൈകിട്ട് 7ന് ദീപാരാധന, തുടർന്ന് അത്താഴകഞ്ഞി, 8ന് നാടകം, 11ന് വലിയ വിളക്ക്, 9ന് ഉച്ചയ്ക്ക് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 5ന് കൊടിയിറക്ക്, 5.30ന് ആറാട്ട് പുറപ്പാട്, 7ന് നാമാർച്ചന, 8ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, രാത്രി 12ന് ആറാട്ട് വരവ്, വലിയകാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും.