കിടങ്ങൂർ: ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കെടങ്ങശേരി തരണനെല്ലൂർ രാമൻ നമ്പൂതിരിയുടെയും മേൽശാന്തി വാരിക്കാട്ട് കേശവൻ നന്ദികേശിന്റേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിയേറ്റ് സമയത്ത് കൂത്തമ്പലത്തിൽ സൂത്രധാരൻകൂത്ത് നടന്നു. പൈങ്കുളം നാരായണ ചാക്യാരാണ് കൂത്തവതരിപ്പിച്ചത്. ഉത്സവത്തിന് കൊടിയിറങ്ങുന്നതും സൂത്രധാരൻ കൂത്തോടുകൂടിയാണ്. കൊടിയേറ്റിന് മുന്നോടിയായി രാവിലെ പഞ്ചവിംശതികലശം, കൊടിക്കയർ, കൊടിക്കൂറ സമർപ്പണം. വടക്കുംതേവർക്ക് കളഭാഭിഷേകം, കലാമണ്ഡലം പുരുഷോത്തമനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം എന്നിവ നടന്നു. തുടർന്ന് ഭക്തിഗാനസുധയും, ശാസ്ത്രീയ നൃത്തനിശയുമുണ്ടായിരുന്നു. മാർച്ച് 10നാണ് ആറാട്ട്.