കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി പി.എം. മോനേഷിന്റെ സഹകാർമ്മിത്വത്തിലുമാണ് കൊടിയേറ്റ് നടന്നത്. വളപ്പിൽ വീട്ടിൽ വി.എസ്. സജീവാണ് കൊടിയും കൊടിക്കയറും സർപ്പിച്ചത്. പുത്തൻപറമ്പ പൊന്നപ്പൻ ബാവ തങ്ക രഥം എഴുന്നള്ളിപ്പ് നടത്തി.
കുമരകം ശ്രീകുമാരമംഗലം ദേവസ്വം നിർമ്മിച്ച ഗുരുദേവ സ്മൃതി മണ്ഡപത്തിന്റെ സമർപ്പണവും നടന്നു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരാദാനന്ദ, ചാലക്കുടി ഗായത്രി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ ചേർന്ന് സ്മൃതിമണ്ഡപത്തിന്റെ സമർപ്പണം നടത്തി. മുൻ എം.എൽ.എ വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. വി.പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്മൃതി മണ്ഡപത്തിന്റെ ആർക്കിടെക് ബൈജു മേലേക്കരയ്ക്ക് ഉപഹാരം നല്കി ആദരിച്ചു. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി സദ്‌സന്ദേശ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു, കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ്, വിവിധ ശാഖ പ്രസിഡന്റുമാരായ ടി.ഡി. ഹരിദാസ്, കെ.ആർ. ഷിബു, കെ.സി. ബിജുമോൻ, എസ്.ഡി. പ്രസാദ് എന്നിവർ പങ്കെടുത്തു. ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ സുരേഷ് നന്ദിയും പറഞ്ഞു.
അൻപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.