കുറുമുള്ളൂർ: കോട്ടയ്‌ക്കുപുറം ഗവൺമെന്റ് യു.പി സ്‌കൂളിലെ ഡിജിറ്റൽ ഇബോർഡിന്റെ സ്വിച്ചോൺ കർമ്മം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചതോടെ, സ്‌കൂളിനെ സമ്പൂർണ ഹൈടെക്ക് സ്‌കൂളായി പ്രഖ്യാപിച്ചു. ശീതീകരിച്ച ക്ലാസ് മുറികൾ കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മികച്ച രണ്ടാമത്തെ പി.ടി.എയ്‌ക്കുള്ള പുരസ്‌കാരം മോൻസ് ജോസഫ് എം.എൽ.എയും വിതരണം ചെയ്‌തു. പഠനോത്സവം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്‌തു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക അവാർഡ് ലഭിച്ച ഹെഡ്മാസ്റ്റർ യു.കെ ഷാജി, സർവീസിൽ നിന്നും വിരമിക്കുന്ന എ.ഇ.ഒ കെ.ബാലചന്ദ്രൻ എന്നിവരെ ആദരിച്ചു. വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കു സമ്മാനദാനവും, എൻഡോവ്‌മെന്റ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബിജു പഴയപുരയ്‌ക്കൽ, അതിരമ്പുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷൈനി ജിമ്മി ജേക്കബ്, ആനി ലൂക്കോസ്, പി.ജെ മാത്യു പൊടിമറ്റം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അഡ്വ.ജെയ്സൺ ജോസഫ്, ഷിമി സജി, ജിജി ജോയി, ബി.പി.ഒ എം.എം ക്ലമന്റ്, പി.ടി.എ പ്രസിഡന്റ് ഇ.കെ സനൽ കുമാർ, എസ്.എം.സി ചെയർമാൻ കെ.കെ റെനീഷ്, എം.പി.ടി.എ പ്രസിഡന്റ് ഷേർളി ജോബ് എന്നിവർ പ്രസംഗിച്ചു.