കോട്ടയം: സർക്കാർ പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം പ്രാർത്ഥനാഗീതമാക്കണമെന്ന് ശ്രീനാരായണ ഗുരുമിഷൻ വാർഷികസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കാസർകോട് കേന്ദ്ര സർവ്വകലാശാലയുടെ പേര് ശ്രീനാരായണ ഗുരു കേന്ദ്ര സർവ്വകലാശാലയെന്ന് പുനർ നാമകരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളകൗമുദി മുൻ എഡിറ്റർ ഇൻ ചീഫ് എം.എസ്.മണി, പി. പരമേശ്വരൻ എന്നിവരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു. പ്രസിഡന്റ് കെ. കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ. കൃഷ്ണൻകുട്ടി (പ്രസിഡന്റ്) പി.പി. നാരായണൻ (വൈസ് പ്രസിഡന്റ്), കുറിച്ചി സദൻ ( ജനറൽ സെക്രട്ടറി). കുസുമാലയം ബാലകൃഷ്ണൻ (സെക്രട്ടറി) പി.കെ.രാമചന്ദ്രൻ (ട്രഷറർ). എം.കെ.സുകുമാരൻ ( ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.