വൈക്കം : ഇണ്ടം തുരുത്തി കാർത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 7.30നും 8.30നും മദ്ധ്യേ തൃകൊടിയേറ്റ്. 4ന് 8ന് ആറാട്ട്, വൈകിട്ട് 6.30ന് ദീപാരാധന. 5ന് 8ന് ആറാട്ട്, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7ന് താലപ്പൊലിവരവ്. 6ന് രാവിലെ 8ന് ആറാട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7 മുതൽ താലപ്പൊലിവരവ്, 7.30 മുതൽ ഭരതനാട്യം. 7ന് 8ന് ആറാട്ട്, 12ന് ആയില്യം പൂജ, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7ന് താലപ്പൊലിവരവ്, 7 മുതൽ തിരുവാതിരകളി. 8ന് രാവിലെ 5ന് മകം ദർശനം, 8ന് ആറാട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് കുംഭകുടും വരവ്, 7 മുതൽ ഭജനാമൃതം. 9ന് 8ന് ആറാട്ട്, 11ന് ഉത്സവബലിദർശനം, വൈകിട്ട് 6.30ന് ദീപാരാധന, 7 മുതൽ താലപ്പൊലിവരവ്, 7.30 മുതൽ സംഗീതാർച്ചന, 8ന് പൗർണ്ണമി പൂജ. 10ന് ആറാട്ട്, 12ന് അന്നദാനം, വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് ആറാട്ട് വരവ്, രാത്രി 1ന് വലിയ കാണിക്ക.