പാലാ : രൂപതയുടെ കർഷകവർഷാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ വനിതാദിനാഘോഷം 'സ്ത്രീ ശാക്തീകരണം കാർഷിക സംരംഭങ്ങളിലൂടെ ' എന്ന ദർശനവാക്യവുമായി വിപുലമായി സംഘടിപ്പിക്കും. 7 ന് പാലാ മേഖലാതല പരിപാടിയും രൂപതാതല ഉദ്ഘാടനവും ളാലം സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിലും, മുട്ടുചിറ മേഖലാതല പരിപാടി 14 ന് കുറവിലങ്ങാട് ആർച്ച് ഡീക്കൻ എപ്പിസ്കോപ്പൽ മാർത്ത്മറിയം പള്ളിയിലും, അരുവിത്തുറ മേഖലാതല പരിപാടി 21 ന് സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിലും, മൂലമറ്റം മേഖലതല പരിപാടി 28 ന് മുട്ടം മർത്ത് മറിയം പാരിഷ്ഹാളിലും നടക്കും.