varshikapothuyogam

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 2071 -ാം നമ്പർ കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ എടക്കാട്ട് വയൽ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ശ്രീനാരായണ വനിതാ സംഗമവും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം സെക്രട്ടറി സുലഭ സജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ സംഘടനാ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ്‌ വി കെ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. രത്‌നകുമാരി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ സംഘം യൂണിയൻ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗിരിജാ കമലിനെ അനുമോദിച്ചു. സെക്രട്ടറി രവികുമാർ, മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സലീല കൃഷ്ണൻകുട്ടി (പ്രസിഡന്റ്), ഉഷാ മോഹനൻ (വൈസ് പ്രസിഡന്റ്), വത്സ രാമകൃഷ്ണൻ (സെക്രട്ടറി), ഗിരിജ കമൽ (യൂണിയൻ പ്രതിനിധി), അജിത (ട്രഷറർ) എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മ​റ്റിയെയും തിരഞ്ഞെടുത്തു.