പാലാ : ഇന്ന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു രാജിവച്ചു. ഇന്നലെ വൈകിട്ട് 4.10 ന് രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി. കോൺഗ്രസ് ധാരണ പ്രകാരം ഷൈബി മാത്യു മൂന്നുമാസം മുൻപ് രാജിവയ്‌ക്കേണ്ടതായിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ഷൈബിയെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തിരുന്നു. പ്രസിഡന്റ് രാജിവച്ചതിനാൽ ഇനി അവിശ്വാസപ്രമേയത്തിന് പ്രസക്തിയില്ലെന്ന് സെക്രട്ടറി രാജീവ് പറഞ്ഞു.