kob-harindranad

പാമ്പാടി: ആയുർവേദ ചികിത്സകനായ മഠത്തിൽ 'രാജാഞ്ജലി' യിൽ ഡോ: സി.കെ. ഹരീന്ദ്രൻനായർ( 87)നിര്യാതനായി. സംസ്‌കാരം നടത്തി. മഹർഷി വേദിക് യൂണിവേഴ്‌സിറ്റിയുടെ രാജ്യാന്തര സീനിയർ കൺസൾട്ടന്റായിരുന്നു. പാമ്പാടി റെഡ്‌ക്രോസ് സൊസൈറ്റി, കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി തുടങ്ങിയവയുടെ സ്ഥാപക പ്രസിഡന്റാണ്. മക്കൾ: സി.എച്ച്. അജിത്കുമാർ (ചീഫ് മാനേജർ, ഫെഡറൽബാങ്ക്,കിടങ്ങറ,) ജിജി.എച്ച് നായർ( പ്രിൻസിപ്പൽ, വി.വി.എച്ച്.എസ്എസ്, താമരക്കുളം), സുജിത് നായർ (സ്‌പെഷൽ കറസ്‌പോണ്ടന്റ്, മലയാളമനോരമ, തിരുവനന്തപുരം) മരുമക്കൾ: ഡോ: ആശാ അജിത്( സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം മേധാവി, തിരുവനന്തപുരം ആയുർവേദ കോളജ്), ശാരദാ തമ്പി (ഡയറക്ടർ, കലാങ്കൺ, തിരുവനന്തപുരം),പരേതനായ എസ്. കൃഷ്ണകുമാർ.