കറുകച്ചാൽ : 11-ാമത് അഖില ഭാരത ദേവീഭാഗവത നവാഹസത്രം നെത്തല്ലൂർ ശ്രീഭഗവതി ദേവി ക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 27 വരെ നടക്കും.
സത്രത്തിന് മുന്നോടിയായുള്ള മഹാസത്രവിളംബരം ബദരീനാഥ് ക്ഷേത്ര റാവൽജി വി.സി. ഈശ്വരപ്രസാദ് നിർവഹിച്ചു. സത്രവേദിക്ക് 'ശ്രീ ചണ്ഡികാപുരി ' എന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ നാമവൽകരണം ചെയ്തു. സത്രത്തിന്റെ മുഖ്യ ആചാര്യന്മാരായി സംപൂജ്യ നടുവിൽമഠം അച്ചുത ഭാരതിസ്വാമി, ആയടം കേശവൻ നമ്പൂതിരി എന്നിവരെ സിനിമാ സംവിധായകൻ വിജി തമ്പി പ്രഖ്യാപിച്ചു. സത്രസമിതി സ്വാഗതസംഘം ചെയർമാൻ അഡ്വ. ജി. രാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംപൂജ്യ നടുവിൽമഠം അച്ചുത ഭാരതി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രിമാരായ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായൺ ഭട്ടതിരി ,പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി , അഖില ഭാരത ദേവീഭാഗവത സത്രസമിതി പ്രസിഡന്റ് തന്ത്രി ഡോ. എം പരമേശ്വരൻ നമ്പൂതിരിപ്പാട്, ജനറൽ കൺവീനർ എൻ.ഇ. ജയപ്രകാശ് , പ്രൊഫ. എ.എൻ. തുളസിദാസ്, എം.എസ്. വിജയൻ, സത്യശീലൻ, അഡ്വ.കിരൺ കുമാർ, രാജേഷ് കൈടാച്ചിറ, വി.എം ഗോപകുമാർ, മനു രാജ്, ബിജുകുമാർ, ഉമാശങ്കർ പ്രസാദ്, ബാലചന്ദ്രൻ നായർ, രാമചന്ദ്രൻ നായർ, രോഹൻ എസ്. നായർ, ആദർശ് നാരായണൻ എന്നിവർ പങ്കെടുത്തു.