വൈക്കം: മൊബൈൽ ഫോണിൽ വിളിച്ചാൽ വൈക്കം ടൗണിലും പരിസരപ്രദേശങ്ങളിലും ആവശ്യക്കാർക്ക് ഡ്രൈഡേ ദിവസങ്ങളിൽ മദ്യം എത്തിച്ചു നൽകികൊണ്ടിരുന്ന വൈക്കം തെക്കേനട വടക്കേ നാരായണ നെല്ലൂർ വീട്ടിൽ രാജു വി.എസിനെ (50) വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു.ടി.എ വിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സ്കൂട്ടറിലും ബാഗിലുമായി സൂക്ഷിച്ച 13 കുപ്പി വിദേശമദ്യവും വിൽപ്പന ഇനത്തിൽ ലഭിച്ച 12870 രൂപയും സ്കൂട്ടറും പിടിച്ചെടുത്തു. പ്രതിയെ വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.അനിൽകുമാർ, കെ.വി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കുമാർ.പി, സന്തോഷ് കുമാർ.വി.ജി, ജോസഫ്.കെ.ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മനീഷാ.കെ.ആർ, ഡ്രൈവർ സാജു.ടി.വി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.