പൊൻകുന്നം : പൊതുഇടം ഞങ്ങൾക്കും സ്വന്തം എന്ന മുദ്രാവാക്യം ഉയർത്തി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ചിറക്കടവ് പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പഴയ ചന്ത, കോയിപ്പള്ളി, മഞ്ഞപ്പള്ളിക്കുന്ന് ഭാഗങ്ങളിൽ നിന്നാണ് രാത്രിയിൽ സ്ത്രീകൾ പൊൻകുന്നം ടൗണിലേയ്ക്ക് സധൈര്യം നടന്നത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, വനിതാ ജനപ്രതിനിധികളായ ബിന്ദു സന്തോഷ്, ജയശ്രീ മുരളീധരൻ പിള്ള, സ്മിതാ ലാൽ, ഐ.സി.ഡി.എസ് ഓഫീസർ പി.ജി.സിന്ധു തുടങ്ങിയവർ പങ്കാളികളായി. പൊൻകുന്നം ടൗണിൽ മെഴുകുതിരി തെളിച്ച് പ്രതിജ്ഞയും എടുത്തു.