തമ്പലക്കാട് : വേദവ്യാസ വിദ്യാലയത്തിൽ നാഷണൽ ഫോഴ്‌സ് ട്രെയിനിംഗ് അക്കാഡമി ഉദ്ഘാടനവും വാർഷികാഘോഷവും ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.നാരായണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, പഞ്ചായത്തംഗങ്ങളായ മണിരാജു, ജാൻസി ജോർജ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥിയും എം.ജി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവുമായ നൂറുദ്ദീൻ ജബ്ബാർ, ദേശീയ സയൻസ് ഫെസ്റ്റിൽ മികച്ച വിജയം നേടിയ ശേഷാദ്രി നാഥ്, ഷോണിത കെ.എസ് എന്നിവരെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.