കോട്ടയം : കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി കോട്ടയം താലൂക്ക് തല ആഘോഷം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മികച്ച ലൈബ്രറികൾക്കുള്ള ഉപഹാരം കോട്ടയം നഗരസഭ ചെയർപേഴ്സൺ പി.ആർ. സോന നൽകി. കൗൺസിൽ താലൂക്ക് പ്രസിഡന്റ് സി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, വി.എൻ. വാസവൻ, സി.എം. മാത്യു, പ്രൊ. കെ.ആർ. ചന്ദ്രമോഹൻ, വി.കെ. കരുണാകരൻ, തോമസ് പോത്തൻ, സാജൻ പി വർക്കി എം.ഡി സശിധരക്കുറുപ്പ്,​ ശശിധരൻ മുഞ്ഞനാട്ട് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സലിമോൻ സെമിനാർ ഉദ്ഘാടനം ചെയ്തു.