കോട്ടയം: കോട്ടയം ജവഹർ ബാലഭവനിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്ലാസ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, വീണ, വയലിൻ, ഹർമോണിയം, മൃദംഗം, തബല, ട്രിപ്പിൾ, ഗിത്താർ, ജാസ്, ഓർഗൻ, ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്‌പോക്കൺ ഇംഗ്ലീഷ്, അക്ഷര ശ്ലോകം, ചലച്ചിത്രാലാപനം തുടങ്ങിയ വിഷയങ്ങളിലാണ് കുറഞ്ഞ ഫീസിൽ വിദഗ്ദ്ധ അദ്ധ്യാപകർ ക്ലാസ് നയിക്കുന്നത്. കുട്ടികൾക്കായി രണ്ടു മാസം ഡേ കെയർ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് ഫോൺ: 0481 2583004