പാലാ : മീനച്ചിൽ വടക്കേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠക്ക് ശേഷമുള്ള സഹസ്രകലശം ഇന്ന് നടക്കും. തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനര്, മേൽശാന്തി കണ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. നവീകരിച്ച ക്ഷേത്ര ശ്രീകോവിൽ,ചുറ്റമ്പലം, ക്ഷേത്രക്കുളം എന്നിവയുടെ സമർപ്പണവും നടക്കും. രാവിലെ 9.30 മുതൽ സഹസ്രകലശാഭിഷേകം, തുടർന്ന് പ്രസാദവിതരണം, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 7 ന് പാലാ സന്തോഷിന്റെ ഓട്ടംതുള്ളൽ.