kob-adithyan-jpg

ചിങ്ങവനം: ആന്ധ്രായിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കൂരോപ്പട , ളാക്കാട്ടൂർ, പുലിയുറുമ്പിൽ പരേതനായ അനിൽ കുമാറിന്റെ മകൻ ആദിത്യൻ (20) ആണ് മരിച്ചത്. അന്ധ്രാ, ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗീതാപുരത്ത് ശനിയാഴ്ചയാണ് അപകടം നടന്നത്. ആദിത്യൻ ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. ഫോറൻസിക് സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ആദിത്യൻ പരീക്ഷയെഴുതാൻ കൂട്ടുകാരനുമൊത്ത് പോകുമ്പോഴാണ് അപകടം. മാതാവ്: ബിന്ദു പള്ളം, കാടത്തറ കുടുംബാംഗമാണ്. സഹോദരൻ അഭിജിത്. സംസ്‌കാരം ഇന്ന് 9 ന് പള്ളം കാടത്തറ വീട്ടുവളപ്പിൽ.