വൈക്കം: ജോയിന്റ് കൗൺസിൽ സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സുവർണ ജൂബിലി വൈക്കം മേഖലാ സമ്മേളനം ഇന്നു വൈക്കം സത്യഗ്രഹ സ്മാരകഹാളിൽ നടക്കും. രാവിലെ 10.30ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് കെ.വി ഉദയൻ അദ്ധ്യക്ഷത വഹിക്കും. മേഖലാ സെക്രട്ടറി എൻ. സുദേവൻ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ആർ രഘുദാസ്, കമ്മിറ്റി അംഗം എസ്.പി സുമോദ്, ജില്ലാ പ്രസിഡന്റ് പ്രകാശ് എൻ.കങ്ങഴ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.സുരേഷ്, ടി.എസ് സരേഷ്ബാബു, എൻ.കെ രതീഷ്‌കുമാർ, വനിതാ കമ്മിറ്റി അംഗം പ്രീതി പ്രഹ്ലാദ്, കെ.പി ദേവസ്യ, കെ.എം റെജിമോൻ, മനോജ് മുകുന്ദൻ, ഷീല ഇബ്രാഹിം, എം.രാംദാസ്, പി.ആർ ശ്യാംരാജ്, കെ.എം റെജിമോൻ എന്നിവർ പ്രസംഗിക്കും.