വൈക്കം: എസ്.എൻ.ഡി.പി യോഗം 1184 ാം നമ്പർ ടൗൺ നോർത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സർവൈശ്വര്യ സമ്പൂർണ്ണ ഗുരുപൂജയുടെയും, വിദ്യാഗോപാലമന്ത്രാർച്ചനയുടെയും ദീപപ്രകാശനം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് നിർവഹിച്ചു. കോട്ടയം ഒളശ്ശ റോഷിത്ത് ശാന്തി മുഖ്യകാർമ്മികനായി. ശാഖാ പ്രസിഡന്റ് കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാനായ ബിജു വി. കണ്ണേഴനെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ. നീലാംബരൻ, സെക്രട്ടറി കെ. ഡി. ഉണ്ണി, ടി. ശ്രീനി, അശോകൻ വെള്ളവേലി എന്നിവർ പ്രസംഗിച്ചു.