ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 40 -ാം നമ്പർ ഏറ്റുമാനൂർ ശാഖയുടെ നേതൃത്വത്തിൽ മഹാപ്രസാദമൂട്ടും യോഗനേതാക്കൾക്ക് സ്വീകരണവും ദേശതാലപ്പൊലിയും ഇന്ന് നടക്കും. രാവിലെ പത്തിന് യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മഹാപ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം സന്തോഷ്‌കുമാർ, ക്ഷേത്രഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ , ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.കൃഷ്ണകുമാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ വനിതാ സംഘം സെക്രട്ടറി ജയാ രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.എൻ രവീന്ദ്രൻ, കോട്ടയം യൂണിയൻ കൗൺസിലർ പി.ബി ഗീരീഷ്, വനിതാ സംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ, സെക്രട്ടറി കൃഷ്‌ണമ്മ പ്രകാശ് എന്നിവർ പ്രസംഗിക്കും.

വൈകിട്ട് അഞ്ചിനു നടക്കുന്ന ദേശതാലപ്പൊലി വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് ഇന്ദിര രാജപ്പൻ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ഏറ്റുമാനൂർ മേഖലയിലെ എസ്.എസ്.എൽ.സി പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് എസ്.എൻ.ഡി.പി യോഗം ഗുരുദേവക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേയ്‌ക്ക് താലപ്പൊലി ഘോഷയാത്ര നടക്കും.