കോട്ടയം: ലോക വനിതാദിനത്തോടനുബന്ധിച്ച് കുറിച്ചി ഗവൺമെന്റ് ഹോമിയോ കോളേജിലെ സീതാലയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തുന്ന സ്ത്രീ സൗഹൃദ വേദി സബ് ജഡ്ജ് റ്റിറ്റി ജോർജ് ഉദ്ഘാടനം ചെയ്യും
ജനറൽ ആശുപത്രിയിലെ എൻ. എച്ച്. എം ഹാളിൽ നടത്തുന്ന പരിപാടിയിൽ കുടക്കച്ചിറ ജി.എച്ച്.ഡി മെഡിക്കൽ ഓഫീസർ ഡോ. സി.കെ ഷാഹിന, ബി.എച്ച്.എം. എസ് വിദ്യാർത്ഥിനി ഫാത്തിമ അസ്ല എന്നിവരെ ആദരിക്കും.

ഗാർഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് വനിതാശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ പി.എൻ. ശ്രീദേവിയും സ്ത്രീ സുരക്ഷ മുൻകരുതൽ എന്ന വിഷയത്തിൽ വനിത സെൽ എസ്.ഐ ഫിലോമിനയും സംസാരിക്കും. ഹോമിയോ ഡി.എം.ഒ ഡോ.വി.കെ പ്രിയദർശിനി അധ്യക്ഷത വഹിക്കും.

നാഗമ്പടം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ്, കുറിച്ചി ഹോമിയോ ആശുപത്രി സൂപ്രണ്ട് ടി.കെ. സജീവ,് സീതാലയം കൺവീനർ ഡോ. എം.പി ഉമാദേവി, മാഞ്ഞൂർ ഹോമിയോ ആശുപത്രി സി.എം.ഒ ഡോ.ഗീത കെ.ശ്രീനിവാസൻ, സീതാലയം മെഡിക്കൽ ഓഫീസർ ഡോ.മായ എസ്.രാജപ്പൻ, തലപ്പലം പി.എച്ച.്‌സി കുസുമം പ്രോഗ്രാം കൺവീനർ ഡോ.സിമി തോമസ്, എൽ. രമണി എന്നിവർ പങ്കെടുക്കും.