പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് അംഗം അഡ്വ. ജിസ്മോൾ തോമസ് ഉടൻ രാജിവെച്ചേക്കും. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുമായി അഡ്വ. ജിസ്മോൾ തോമസ് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. മുന്നണി ധാരണ അനുസരിച്ച് പ്രസിഡന്റ് പദവിയിലെ ജിസ്മോൾ തോമസിന്റെ കാലാവധി മാർച്ച് 2ന് അവസാനിച്ചിരുന്നു. മുൻധാരണ അനുസരിച്ച് കഴിഞ്ഞ ടേമിൽ കേരളാകോൺഗ്രസ് അംഗമായിരുന്നു പ്രസിഡന്റ് ആകേണ്ടിയിരുന്നത്. എന്നാൽ നാടകീയ നീക്കത്തിലൂടെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കോൺഗ്രസ് അംഗം അഡ്വ. ജിസ്മോൾ തോമസ് ഇപ്പോൾ രാജിക്കൊരുങ്ങുന്നത്.