george
അടിമാലി പൊലീസ് സ്റ്റേഷനിൽ സി.ഐ അനിലിൽ നിന്ന് ജോർജ് അഭിനന്ദന പത്രം ഏറ്റുവാങ്ങുന്നു

അടിമാലി: വഴിയിൽ കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തി അയ്യായിരം രൂപ അടിമാലി പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഉടമസ്ഥന് തിരികെ നൽകിയ മുവാറ്റുപുഴ മുന്നക്കാട്ടുകുടി ജോർജിന് ഇടുക്കി ജില്ലാ പൊലിസ് മേധാവിയുടെ ആദരവ്.അടിമാലി പൊലീസ് സ്റ്റേഷനിൽ നിന്ന് സി.ഐ അനിൽ ജോർജിൽ നിന്നും അഭിനന പത്രം ഏറ്റുവാങ്ങി. കഴിഞ്ഞ 7 ന് കൊച്ചി മധുര ദേശിയ പാതയിൽ നേര്യമംഗലം വനപ്രദേശത്ത് വച്ച് പെരിന്തൽമണ്ണ നാട്ടുകല്ല് ചുളകച്ചോല മുഹമ്മദ് ഷാജർ അടിമാലിയിൽ നിന്ന് തിരികെ പോകുവഴിയാണ് രൂപ നഷ്ടപ്പെട്ടത്. മൂന്നാറിലേയ്ക്ക് സന്ദർശനത്തിനു പോകുവഴിയാണ് ജോർജിന് റോഡിൽ കിടന്ന് പണം കിട്ടിയത്. ജോർജ് പണം അടിമാലി പൊലീസ് സ്റ്റേഷനിൽ ഏല്പിച്ച് മൂന്നാറിനു പോയി. നവ മാധ്യമങ്ങളിലൂടെ പണം ലഭിച്ച വാർത്ത പ്രചരിച്ചതിനെ തുടർന്ന് ഷാജർ അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തി നഷ്ടപെട്ട പണം കൈപ്പറ്റുകയായിരുന്നു. മതകാപരമായി തനിക്ക് വഴിയിൽ കളഞ്ഞുകിട്ടിയ പണം തിരികെ ഉടമസ്ഥനെ ഏല്പിച്ചതിനാണ് ഇടുക്കി പൊലിസ് മേധാവിയുടെ അഭിനന്ദന പത്രം നല്കി ആദരിച്ചത്


ചിത്രം.അടിമാലി പൊലീസ് സ്റ്റേഷനിൽ നിന്ന് സി.ഐ അനിൽ ജോർജിൽ നിന്നും അഭിനന പത്രം ജോർജ് ഏറ്റുവാങ്ങുന്നു.