raod
കൂമ്പൻപാറ 200 ഏക്കർ റോഡിൽ നിർമ്മാണം നടക്കുന്ന ഭാഗം

അടിമാലി: കൂമ്പൻപാറ 200 ഏക്കർ റോഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിനിടെ ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പുകൾ പൊട്ടിതായി പരാതി. ഇതോടെ പ്രദേശത്തെ ഒരു പറ്റം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിയതായി കുടുംബങ്ങൾ പറഞ്ഞു. അഞ്ച് ദിവസങ്ങളിലേറെയായി തങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു. അയൽവീടുകളിൽ നിന്നും മറ്റുമാണ് ഇപ്പോൾ നിത്യവൃത്തിക്കുള്ള വെള്ളം ശേഖരിക്കുന്നത്. ജലനിധി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ നിർമ്മാണമേറ്റെടുത്തിട്ടുള്ള കരാറുകാരൻ മുഖേന പ്രശ്നപരിഹാരം കാണാൻ ആവശ്യപ്പെടുകയായിരുന്നു. ജലനിധി ഉദ്യോഗസ്ഥർ പ്രശ്നപരിഹാരത്തിന് നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം വിഷയത്തിൽ ഇടപെടുമെന്നും ഉചിതമായ തീരുമാനം കൈകൊണ്ട് കുടുംബങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും അടിമാലി പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു.